Galaxy J7 max, J7 Pro Luanched; Samsung Pay,Social Camera


ഇന്ത്യയിൽ ഇടത്തരം സ്മാർട്ട്ഫോണുകളിൽ മികച്ച വിൽപ്പനയുള്ള ഗ്യാലക്സി ജെ ശ്രേണി വിപുലമാക്കികൊണ്ട് സാംസങ് പുതിയ രണ്ടു മോഡലുകളായ ഗ്യാലക്സി ജെ7 മാക്സും ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും ഏറ്റവും പുതിയ സോഷ്യൽ ക്യാമറ സംവിധാനത്തോടും കൂടിയാണ് സാംസങ് പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ സാംസങിന്റെ പതാകവാഹകരാണ് ഗ്യാലക്സി ജെ-സീരീസ്. മേക്ക് ഫോർ ഇന്ത്യയ്ക്കു കീഴിൽ നൂതനമായ അൾട്രാ ഡേറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവർ പ്ലാനിങ് എന്നിവയോടു കൂടിയാണ് ജെ സീരീസ് വരുന്നത്. പുതിയ ഉപകരണങ്ങളിൽ സാംസങ് പേയും സോഷ്യൽ ക്യാമറയും ഉൾപ്പെടുത്തുമെന്ന ഉറപ്പു പാലിച്ചുകൊണ്ടാണ് ജെ7 മാക്സും ജെ7 പ്രോയും എത്തുന്നത്.
രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യകരമായ ഡിമാൻഡുള്ള ഇടത്തരം സ്മാർട്ട്ഫോണാണ് ജെ പരമ്പരയെന്നും ഉപഭോക്താവിന്റെ ആവശ്യങ്ങൾ അറിഞ്ഞാണ് നൂതന മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും പുതിയ ഉപകരണങ്ങൾ വിപണിയിലെ മുൻനിര സ്ഥാനം തുടർന്നും നിലനിർത്തുമെന്ന് വിശ്വസിക്കുന്നതായും സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ഡയറക്ടർ സുമിത് വാലിയ പറഞ്ഞു.
ഇൗയിടെ അവതരിപ്പിച്ച സാംസങ് പേ ഗ്യാലക്സി ജെ7 പ്രോയിലുണ്ട്. ജെ7 മാക്സിൽ സാംസങ് പേ മിനിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസങ് സ്മാർട്ട്ഫോൺ വോലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമാണ് സാംസങ് പേയിലൂടെ അവതരിപ്പിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സ്റ്റോർ ചെയ്തിട്ടുള്ള വോലറ്റിലൂടെ പേടിഎം വഴിയും സർക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകൾ നടത്താം.
ഇടത്തരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള സൗകര്യങ്ങൾ പുതിയ ഫോണുകളിലുണ്ട്. സാംസങ് പേ മിനി ആദ്യമായാണ് ജെ7 മാക്സിലൂടെ അതവരിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജെ സീരീസ് ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും. പുതിയ രണ്ടു ഫോണുകൾക്കും എഫ് 1.9 ലെൻസോടു കൂടിയ 13 മെഗാപിക്സൽ മുൻ ക്യാമറയും എഫ് 1.7 ലെൻസോടുകൂടിയ പിൻ ക്യാമറയുമുണ്ട്. ഇരുണ്ട സാഹചര്യത്തിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രങ്ങൾ എടുക്കാൻ ക്യാമറകൾ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും മികച്ച സെൽഫികളെടുക്കാം.
സോഷ്യൽ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ അപ്പോൾ തന്നെ എഡിറ്റ് ചെയ്ത് ഷെയർ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോൺടാക്റ്റുകൾ ഇനി ക്യാമറക്കുള്ളിൽ തന്നെ സൂക്ഷിക്കാം.
ഗ്യാലക്സി ജെ7 മാക്സിൽ 1.6 ജിഗാഹെർട്ട്സ് ഒക്റ്റാ കോർ പ്രോസസറും 3300 എംഎഎച്ച് ബാറ്ററിയും 4ജിബി റാമുമാണുള്ളത്. തടസമില്ലാത്ത മൾട്ടി ടാസ്കിങ്ങിന് സഹയകമാകും. 1.6 ഒക്റ്റാ കോർ എക്സൈനോ പ്രോസസറാണ് ജെ7 പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമും, 3,600 എംഎഎച്ച് ബാറ്ററിയും ഉപയോഗം സുഗമമാക്കുന്നു. രണ്ട് ഫോണിന്റെയും മെറ്റൽ ബോഡി മികച്ച സൈ്റ്റലിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗ്യാലക്സി ജെ7 മാക്സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. കറുപ്പ്, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്. ജെ7 മാക്സ് 20 മുതൽ എല്ലാ സ്റ്റോറുകളിലും ലഭ്യമാകും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.

  Download Our Android App


Powered by Blogger.